തിരുവനന്തപുരം- വി.ഡി സതീശൻ നയിക്കുന്ന പതിമൂന്നാമത് കേരള മന്ത്രിസഭയിലെ യു.ഡി.എഫ് അംഗങ്ങളെ പ്രഖ്യാപിച്ചു. മന്ത്രിസഭയിലെ പതിനാറ് പേരും പുതുമുഖങ്ങളാണ്. രണ്ടു വനിതകൾ മന്ത്രിമാരായി എത്തും. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കും. നീണ്ട ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചത്. മന്ത്രിസഭയിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പക്ഷത്തുള്ളവരാണ് എന്ന പ്രത്യേകതയുണ്ട്. വി.ടി ബൽറാം, ചാണ്ടി ഉമ്മൻ അടക്കമുള്ള പ്രമുഖർ മന്ത്രിസഭയിൽ ഇടംപിടിച്ചില്ല. മന്ത്രിമാർ ഇവരാണ്.
കോൺഗ്രസ്
V.D സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി അനിൽകുമാർ, ബിന്ദു കൃഷ്ണ, ടി. സിദ്ധിഖ്, പി.സി വിഷ്ണുനാഥ്, റോജി എം ജോൺ, എം ലിജു, ഒ.ജെ ജനീഷ്, കെ.എ തുളസി.
മുസ്ലിം ലീഗ്
പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള (രണ്ടര വർഷത്തിന് ശേഷം)
മറ്റു കക്ഷികൾ- ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി ജോൺ സി.എം.പി, മോൻസ് ജോസഫ്, കേരള കോൺ,
അനൂപ് ജേക്കബ് കേരള കോൺഗ്രസ് – ജേക്കബ്. സ്പീക്കർ- തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ -ഡെപ്യൂട്ടി സ്പീക്കർ.
നാളെ രാവിലെ പത്തരക്ക് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.



