തിരുവനന്തപുരം: കണ്ണു മാറി കുത്തിവെപ്പ് ചികിത്സ നടത്തിയ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. രോഗിയുടെ പരാതിയില്‍ അസി.പ്രഫസര്‍ എസ്.എസ് സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബീമാപ്പള്ളി സ്വദേശിനി അസൂറ ബീവിക്കാണ് ഇടത് കണ്ണിന് എടുക്കേണ്ട കുത്തിവെപ്പ് വലതുകണ്ണിന് എടുത്തതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്ക് പ്രയാസം നേരിട്ടതിനാലാണ് അസൂറ ബീവി ചികിത്സക്കെത്തിയത്. ശസ്ത്രക്രിയാ തിയേറ്ററില്‍ കയറ്റി ഇടത് കണ്ണ് ക്ലീനിംഗ് പൂര്‍ത്തിയാക്കി. പക്ഷെ പിന്നീട് കുത്തിവെപ്പ് നടത്തിയത് വലതുകണ്ണിലാണ്. രോഗിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം മനസ്സിലായതെന്നും ബന്ധു വ്യക്തമാക്കി. ഇക്കാര്യം ചോദിച്ചപ്പോള്‍ വലതു കണ്ണില്‍ ചെറിയ ചുവപ്പ് ഉള്ളതിനാലാണ് കുത്തിവെപ്പ് എടുത്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ഇടതുകണ്ണില്‍ കുത്തിവെപ്പ് എടുക്കാനാണ് സമ്മതപത്രം ഒപ്പിട്ടു വാങ്ങിയിരുന്നത്. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.
Monday, October 5
Breaking:
- റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
- കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
- യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
- ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
- ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
