റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷന്‍ ഭാരതത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ ചടങ്ങുകളോടെ നടത്തി. ബിലാല്‍ നിസാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ് യാസിര്‍ അലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം തൊമ്മികുഞ് സ്രാമ്പിക്കല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സലിം വാലില്ലാപ്പുഴ, ഷിബു ഉസ്മാന്‍, ബഷീര്‍ സാപ്റ്റ്‌ക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
അല്‍ത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങല്‍,ഫൗസിയ നിസാം,സുനി ബഷീര്‍, റസീന അല്‍ത്താഫ്, നിഷ ഷിജു എന്നിവര്‍ നേതൃത്വം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് നാസര്‍ പൂവ്വാര്‍ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







