കോഴിക്കോട്- കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കു കപ്പൽ കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ചു ബേപ്പൂരിൽനിന്ന് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. വാൻഹായ് 503 എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്.
കപ്പലിൽ 40 ജീവനക്കാരുണ്ട്. 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റു. നേവിയും കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനം തുടങ്ങി. കപ്പലുകളും വിമാനങ്ങളും രക്ഷാദൌത്യത്തിനുണ്ട്. പരിക്കേറ്റവരെ കേരള തീരത്ത് എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group