Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, December 3
    Breaking:
    • രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് ? പ്രഖ്യാപനം ഉടൻ
    • സന്ദര്‍ശകരുടെ മനംകവര്‍ന്ന് അല്‍ഉലയിലെ ഹറത്ത് വ്യൂപോയിന്റ്
    • ഈജിപ്ത് മൻസൂറ മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
    • വിഷൻ 2030 പുതിയ ഘട്ടത്തിലേക്ക്: സാമ്പത്തിക ആഘാതങ്ങളെ അതിജീവിക്കാൻ സൗദി സജ്ജമെന്ന് ധനമന്ത്രി
    • ‘ഐൺ ഡോം’: സംയുക്ത മിസൈൽ പ്രതിരോധത്തിനായി ജി.സി.സി ചർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    യുവതിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്; മയ്യിത്ത് ഖബറടക്കി, പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റുമോർട്ടം റിപോർട്ട്.

    അതേസമയം, ലോഡ്ജിൽനിന്ന് മുങ്ങിയ പ്രതി തൃശൂർ തിരുവിലാമല സ്വദേശി സനൂഫി(28)നായി പോലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സനൂഫിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി രക്ഷപ്പെട്ട കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. പ്രതിയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായും പോലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീല(33)യെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയും പ്രതിയായ സനൂഫും ഒരുമിച്ചാണ് ലോഡ്ജിൽ റൂം എടുത്തിരുന്നത്. ലോഡ്ജ് ബില്ല് അടക്കാൻ പണം എടുത്തുവരാമെന്ന് പറഞ്ഞാണ് പ്രതി മുങ്ങിയത്. സമയം കഴിഞ്ഞ് വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് അധികൃതർ നടക്കാവ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന്‌ ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

    പ്രതി ലോഡ്ജിൽ നൽകിയ ഫോൺനമ്പറും അഡ്രസ്സും വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. പ്രതി സനൂഫിനെതിരെ ഫസീല നേരത്തെ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു.

    അതിനിടെ, കൊല്ലപ്പെട്ട ഫസീലയുടെ ഖബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മലപ്പുറം തേലക്കാട് കാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ഫസീലയുടെ കുടുംബം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kozhikde lady lodge death Lookout notice Murder police
    Latest News
    രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്തേക്ക് ? പ്രഖ്യാപനം ഉടൻ
    03/12/2025
    സന്ദര്‍ശകരുടെ മനംകവര്‍ന്ന് അല്‍ഉലയിലെ ഹറത്ത് വ്യൂപോയിന്റ്
    03/12/2025
    ഈജിപ്ത് മൻസൂറ മാർക്കറ്റിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
    03/12/2025
    വിഷൻ 2030 പുതിയ ഘട്ടത്തിലേക്ക്: സാമ്പത്തിക ആഘാതങ്ങളെ അതിജീവിക്കാൻ സൗദി സജ്ജമെന്ന് ധനമന്ത്രി
    03/12/2025
    ‘ഐൺ ഡോം’: സംയുക്ത മിസൈൽ പ്രതിരോധത്തിനായി ജി.സി.സി ചർച്ച
    03/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.