ഇടുക്കി– ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് കുവൈത്തില്‍ തടങ്കലിലായ ജിനു പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് നാട്ടിലെത്തും. ജൂണ്‍ 17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട മകന് ഷൈജുവിന്റെ (17) മൃതദേഹം അമ്മ എത്താത്തിനാല്‍ സംസ്കരിച്ചിരുന്നില്ല. രണ്ടര മാസം മുമ്പാണ് ജോലി അന്യേഷിച്ച് ജിനു കുവൈത്തില്‍ പോയത്. തടവിലായ ജിനുവിനെ പുറത്തിറക്കാന്‍ കുവൈത്ത് മലയാളി അസോസിയേഷനും കേന്ദ്ര മന്ത്രിമാരും ഇടപെട്ടിരുന്നു. നാളെ ഉച്ചക്ക് 12 മണിക്ക് മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് വീട്ടില്‍ എത്തിക്കും. 3 മണിക്ക് അണക്കര ഏഴാം മൈല്‍ ഒലിവുമല പള്ളിയില്‍ വെച്ചായിരിക്കും സംസ്കരണം.
Tuesday, September 15
Breaking:
- സൗദിയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചു
- ക്ഷമയായിരുന്നു ഞങ്ങളുടെ ഉമ്മ, ജീവിതത്തിൽ ഞങ്ങളെ കരയാൻ അനുവദിച്ചില്ല- ഉമ്മയെ അനുസ്മരിച്ച് ഇബ്രാഹീം ഖലീൽ ബുഖാരി
- അസ്സലാമു അലൈക്കും, ജസാക്കല്ലാഹ്, ഇൻഷാ അള്ളാഹ്; ബുഷ്റ ബാനു എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റാനുളള കാരണങ്ങൾ
- പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ കൈറോയിൽ; സൗദിയും ഈജിപ്തും തമ്മിലുള്ള സുരക്ഷാ സഹകരണം ശക്തം
- പ്രവാസിയെ കൊലപ്പെടുത്തിയ പാക് ഭീകരന് വധശിക്ഷ നടപ്പാക്കി
