കൊച്ചി- സൗദി അറേബ്യയിലെ പ്രവാസി മലയാളികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആകാശ എയര്‍. കുറഞ്ഞ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സര്‍വീസ് ആരംഭിച്ച് ആണ് ആകാശ എയര്‍ ആരംഭിച്ചത്. ജൂണ്‍ 29 മുതല്‍ ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു. 186 ഇക്കോണമി സീറ്റുകള്‍ വീതമുള്ള ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നതെന്ന് ആകാശ എയര്‍ അറിയിച്ചു.
ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്റെ പുതിയ സര്‍വീസ് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ലഭ്യമാവുക. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതമുണ്ടെന്നും ശ്രദ്ധേയമാണ്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 6.10ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് വിമാനം ജിദ്ദയില്‍ എത്തും. ജിദ്ദയില്‍ നിന്ന് തിരികെ അടുത്ത ദിവസം രാവിലെ 6.45നാണ് കൊച്ചിയിലേക്കുള്ള മടക്കം. ഞായറാഴ്ച പുലര്‍ച്ചെ 3ന് പുറപ്പെടുന്ന വിമാനം ജിദ്ദയില്‍ രാവിലെ 7.45ന് എത്തും. രാത്രി 8.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് കാലത്ത് 10.10ന് ജിദ്ദയിലെത്തുമെന്നും ആകാശ എയര്‍ വിശദീകരിച്ചു.