മലപ്പുറം- മലപ്പുറം ജില്ലയിലെ ചെമ്മാട് വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം. കോഴിക്കോട് – ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടിത്തമുണ്ടായത്. ലൈറ്റ് ആന്റ് സൗണ്ട്സ് കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. വൈകാതെ തൊട്ടടുത്തുള്ള കടകളിലേക്കും പടരുകയായിരുന്നു.
ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കണ്ടയുടനെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. നിരവധി കടകൾ നിലകൊള്ളുന്ന സ്ഥലമാണിത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ഉടൻ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.
