റിയാദ്- ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കായംകുളം ആറാട്ടുപുഴ അൻസില മൻസിൽ അൻസാർ (35) ആണ് മരണപ്പെട്ടത്. ദമ്മാമിലെ പ്രിമ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി ഇവർ സഞ്ചരിച്ച വാഹനത്തിന് പിറകിൽ ട്രെയിലർ ഇടിച്ചാണ് അപകടമുണ്ടായത്.ഇയാളെ കൂടാതെ വാഹനത്തിൽ മറ്റു 4 പേർ കൂടി ഉണ്ടായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ ഒരു ഫിലിപ്പീൻ സ്വദേശിയും മരണപ്പെട്ടിട്ടുണ്ട്
മാതാപിതാക്കൾ: അഷ്‌റഫ്- കുഞ്ഞുമോൾ. ഭാര്യ റിസാന. അയാൻ, അദ്‌നാൻ എന്നിവർ മക്കളാണ്.
റിയാദ് കിംഗ് സൗദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ റിയാദ് ആലപ്പുഴ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷാജി ജാഫർ വീമ്പൂർ, നസീർ കണ്ണീരി, ബന്ധുവായ മാഹീൻ എന്നിവർ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







