Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 29
    Breaking:
    • ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    • ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന
    • മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം: ബി വി പവനന്‍
    • മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം
    • ഹോർമുസിന് പകരം ബദൽ എണ്ണ കയറ്റുമതി റൂട്ടുകൾ വികസിപ്പിക്കാൻ കുവൈത്ത് നീക്കം നടത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/08/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ചേന്തിയിൽ സംഘടിപ്പിച്ച ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ഡിസിസി അംഗമായ ചേന്തി അനിലിനും കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന മറ്റ് പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, വഴിതടയൽ, അസഭ്യം പറയൽ, അനാവശ്യമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി.

    പാർട്ടിയിൽ ഗ്രൂപ്പ് കളി എന്ന് ചേന്തി അനിൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, പോലീസിന്റെ കസ്റ്റഡിയിലായതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ചേന്തി അനിൽ രംഗത്തെത്തി. തനിക്കെതിരെയുള്ള നീക്കത്തിന് പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയാണെന്ന് അനിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ജാമ്യം തേടാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    സംഭവത്തിൽ ചേന്തി അനിലിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള സംഘടനാ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം അനിലിനെതിരെ നടപടി വേണമെന്ന് ഡിസിസിയോട് ആവശ്യപ്പെട്ടേക്കും. വിഷയത്തിൽ ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിവരികയാണ്.

    പരിപാടിയെച്ചൊല്ലി തർക്കം

    ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചേന്തിയിൽ വെച്ച് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ കൈകാണിച്ച് കയറുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയോട് ഇവർ മോശമായി പെരുമാറിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, തങ്ങൾ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ചേന്തി അനിലിന്റെ വിശദീകരണം.

    മാസങ്ങൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ സമയം വാങ്ങിയിരുന്നതാണെന്നും ഉള്ളൂരിൽ കല്യാണത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി അവസാന നിമിഷം തങ്ങളുടെ പരിപാടി ഒഴിവാക്കുകയായിരുന്നുവെന്നും സംഘാടകർ ആരോപിച്ചു.

    വാഹനവ്യൂഹം നിർത്തിയപ്പോൾ പുറത്തിറങ്ങിയ മുഖ്യമന്ത്രി മോശമായാണ് സംസാരിച്ചതെന്നും സംഘാടകർക്കൊപ്പമുണ്ടായിരുന്ന മുതിർന്ന നേതാവ് പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റിയെന്നും അനിൽ ആരോപിച്ചു. മുഖ്യമന്ത്രി എത്താത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു.

    എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റിൽ ഈ ചടങ്ങ് ഉൾപ്പെട്ടിരുന്നില്ലെന്നും പങ്കെടുക്കാൻ കഴിയില്ലെന്ന വിവരം സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chendhi Anil Congress VD Satheeshan
    Latest News
    ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    29/08/2026
    ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന
    29/08/2026
    മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം: ബി വി പവനന്‍
    29/08/2026
    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം
    29/08/2026
    ഹോർമുസിന് പകരം ബദൽ എണ്ണ കയറ്റുമതി റൂട്ടുകൾ വികസിപ്പിക്കാൻ കുവൈത്ത് നീക്കം നടത്തുന്നു
    29/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.