Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 29
    Breaking:
    • ഡ്രോണ്‍ ആക്രമണത്തില്‍അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെട്ടു
    • ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    • ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന
    • മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം: ബി വി പവനന്‍
    • മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം: ബി വി പവനന്‍

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/08/2026 Gulf Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    'ഒഐസിസി ഗസ്റ്റ് ലെന്‍സ്' പരിപാടിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.വി പവനന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഗസ്റ്റ് ലെന്‍സ്’ പരിപാടി പ്രൗഢമായി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ്: സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയായി നിലകൊള്ളാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുന്‍ കേരള കൗമുദി പൊളിറ്റിക്കല്‍ എഡിറ്ററും പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനന്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും വളര്‍ച്ച വാര്‍ത്താലോകത്തിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സത്യാന്വേഷണം, വസ്തുനിഷ്ഠത, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാധ്യമധര്‍മങ്ങളില്‍ മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു.
    ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഒഐസിസി ഗസ്റ്റ് ലെന്‍സ്’ പരിപാടിയില്‍ ‘മാധ്യമം, കാലം, സമൂഹം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടി ഒഐസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രസംഗം നടത്തി.
    വാര്‍ത്തകള്‍ കൈമാറുന്ന സംവിധാനം എന്നതിലുപരി സമൂഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കുന്ന ശക്തമായ സാമൂഹിക സ്ഥാപനമാണ് മാധ്യമങ്ങളെന്ന് ബി.വി. പവനന്‍ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണ്. അതിനാല്‍ വാര്‍ത്തയുടെ വേഗതയ്ക്കപ്പുറം അതിന്റെ വിശ്വാസ്യത, ആധികാരികത, സാമൂഹിക പ്രസക്തി എന്നിവ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രധാന മാനദണ്ഡങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.
    സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ ആര്‍ക്കും വാര്‍ത്തകള്‍ പ്രചരിപ്പിക്കാവുന്ന സാഹചര്യമുണ്ടായി. ഇതോടെ വ്യാജവാര്‍ത്തകളും അര്‍ധസത്യങ്ങളും അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും ഇല്ലാതാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ശരിയായ വിവരം ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
    മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന് വാര്‍ത്തകള്‍ ചെറിയ റീലുകളാക്കി പ്രേക്ഷകരിലെത്തിക്കുന്ന സാഹചര്യമാണ്. കാലത്തിനനുസരിച്ച് മാധ്യമങ്ങളുടെ സാങ്കേതികരൂപം മാറിയാലും മാധ്യമധര്‍മത്തിന് മാറ്റം വരരുത്. അധികാരത്തോടും ഭരണകൂടത്തോടും ചോദ്യം ചോദിക്കാനുള്ള ധൈര്യവും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള പ്രതിബദ്ധതയും മാധ്യമങ്ങള്‍ കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും പൊതുസമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
    മുന്‍കാലങ്ങളില്‍ വാര്‍ത്തകളില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ അവ തിരുത്താനും ഖേദം പ്രകടിപ്പിക്കാനും മാധ്യമങ്ങള്‍ മടി കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അബദ്ധങ്ങള്‍ സംഭവിച്ചാല്‍ അച്ചടിച്ച് പുറത്തിറങ്ങിയ പത്രങ്ങള്‍ പോലും തിരിച്ചുവിളിച്ച് തിരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവര്‍ പോലും തെറ്റുകള്‍ സംഭവിച്ചാല്‍ അതേ ഉത്തരവാദിത്തത്തോടെ തിരുത്താന്‍ തയ്യാറാകാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    മുപ്പത് വയസ്സിന് താഴെയുള്ളവരില്‍ പത്രവായനാശീലം കുറഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുസ്തകങ്ങള്‍ വായിക്കുന്നതിന് യുവാക്കള്‍ സമയം കണ്ടെത്തുന്നുവെന്നത് ആശ്വാസകരമാണ്. വായന ഇല്ലാതാകുന്നതിനേക്കാള്‍ വായനയുടെ രീതിയിലാണ് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    ഡല്‍ഹിയില്‍ നടന്ന സി.ജെ.പി സമരം ഉള്‍പ്പെടെയുള്ള ജനകീയ ഇടപെടലുകള്‍ പരാമര്‍ശിച്ച ബി.വി. പവനന്‍, സാമൂഹിക മാധ്യമങ്ങളും റീലുകളും പുതിയ തലമുറയുടെ ആശയവിനിമയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു. പുതിയ കാലത്തിന്റെ മാധ്യമസാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോഴും വാര്‍ത്തയുടെ വിശ്വാസ്യതയും മാധ്യമധര്‍മവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ബി.വി. പവനനെ ചടങ്ങില്‍ ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മുഖ്യാതിഥിക്കുള്ള ഉപഹാരം സമ്മാനിച്ചു. തുടര്‍ന്ന് ബി.വി. പവനന്‍ രചിച്ച മാതൃഭൂമി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍’ എന്ന പുസ്തകം യഹിയ കൊടുങ്ങല്ലൂര്‍ അദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങി.
    ഒഐസിസി നേതാക്കളായ നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മാധ്യമപ്രവര്‍ത്തകരായ നജീം കൊച്ചു കലുങ്ക്, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ് മേച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും രേഖപ്പെടുത്തി.
    പ്രഭാഷണത്തിനുശേഷം സദസ്സില്‍ നിന്നുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ബി.വി. പവനന്‍ മറുപടി നല്‍കി. മാധ്യമങ്ങളുടെ മാറുന്ന രീതികള്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, വ്യാജവാര്‍ത്തകള്‍, മാധ്യമങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചോദ്യോത്തരവേള ശ്രദ്ധേയമായി. ഷുക്കൂര്‍ ആലുവ, സൈഫ് കായംകുളം, നാദിര്‍ഷാ റഹ്മാന്‍, ബഷീര്‍ കോട്ടക്കല്‍, അസ്‌ക്കര്‍ കണ്ണൂര്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ്, ഷമീര്‍ മാളിയേക്കല്‍, ഷബീര്‍ വരിക്കാപള്ളി, അന്‍സാര്‍ വര്‍ക്കല, ഷിബു ഉസ്മാന്‍, ജംഷിദ് തുവ്വൂര്‍, ഷംസീര്‍ പാലക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഇടപെടലുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം ആശയസംവാദത്തിനും അറിവ് പങ്കുവെക്കലിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഗസ്റ്റ് ലെന്‍സ്’ പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തികളെ പങ്കെടുപ്പിച്ച് കാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായി പരിപാടി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bv pavanan gust lence oicc riyadh
    Latest News
    ഡ്രോണ്‍ ആക്രമണത്തില്‍അഞ്ച് ഹൂത്തികള്‍ കൊല്ലപ്പെട്ടു
    29/08/2026
    ഇറാന്റെ ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കുറഞ്ഞതായി പ്രസിഡന്റ്‌
    29/08/2026
    ഇറാനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന
    29/08/2026
    മാധ്യമങ്ങള്‍ കാലത്തിന്റെ സാക്ഷിയാകണം: ബി വി പവനന്‍
    29/08/2026
    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ; പിന്നിൽ പാർട്ടിയിലെ ഗ്രൂപ്പ് കളിയെന്ന് ആരോപണം
    29/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version