Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • ഹോർമുസ് കടലിടുക്കിൽ കണ്ടെയ്‌നർ കപ്പൽ മൈനിൽ ഇടിച്ച് മുങ്ങി; ഒരാഴ്ചയ്ക്കിടെ നാലാമത്തെ കപ്പൽ അപകടം
    • കേരളത്തിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
    • ഷാർജ പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി
    • യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    • സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കേരളത്തിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന, വയനാട് മാനന്തവാടി കമ്മനയിലെ പ്രമുഖ ആദിവാസി കർഷകൻ തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2023-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

    നെല്ലിനങ്ങളുടെ ഒരു ജീൻ ബാങ്കർ എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ വ്യക്തിയാണ് ചെറുവയൽ രാമൻ. കുറിച്യ സമുദായാംഗമായ അദ്ദേഹം 55-ഓളം അപൂർവ്വ നാടൻ നെല്ലിനങ്ങൾ കൃഷി ചെയ്ത് സംരക്ഷിച്ചുപോന്നിരുന്നു. നെൽവിത്തുകൾക്കു പുറമേ, പരമ്പരാഗത പച്ചക്കറി ഇനങ്ങൾ, ഔഷധസസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ എന്നിവയും അദ്ദേഹം തന്റെ തോട്ടത്തിൽ ജൈവരീതിയിൽ സംരക്ഷിച്ചു. നിത്യേന നൂറുകണക്കിന് വിദ്യാർത്ഥികളും ഗവേഷകരും കർഷകരുമാണ് പരമ്പരാഗത കൃഷിരീതികളെക്കുറിച്ച് പഠിക്കാനായി അദ്ദേഹത്തിന്റെ പുരയിടം സന്ദർശിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാമത്തെ വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം അമ്മാവന്റെ സംരക്ഷണത്തിലാണ് വളർന്നത്. കമ്മന നവോദയ എൽ.പി. സ്കൂളിൽ അഞ്ചാം ക്ലാസ് വരെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വിദ്യാഭ്യാസം.

    1969-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂർ ഡി.എം.ഒ ഓഫീസിൽ വാർഡനായി 150 രൂപ ശമ്പളത്തിൽ ജോലി ലഭിച്ചെങ്കിലും, പ്രിയപ്പെട്ട കൃഷിഭൂമിയെയും വിത്തുകളെയും ഉപേക്ഷിച്ചുപോകാൻ സാധിക്കാത്തതിനാൽ അദ്ദേഹം ആ ഔദ്യോഗിക നിയമനം വേണ്ടെന്നുവയ്ക്കുകയായിരുന്നു. അമ്മാവന്റെ കൈപിടിച്ച് പാടത്തിറങ്ങിയ പത്താം വയസ്സു മുതൽ ജീവിതത്തിന്റെ അവസാന നാൾ വരെ അദ്ദേഹം കാർഷികവൃത്തിയെ മുറുകെപ്പിടിച്ചു.

    കൃഷിക്കൊപ്പം മികച്ചൊരു പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. 2011-ൽ ഹൈദരാബാദിൽ നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ചെറുവയൽ രാമനാണ്.

    പത്മശ്രീ പുരസ്കാരത്തിന് പുറമേ, സസ്യജനുസ്സുകളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റി ഏർപ്പെടുത്തിയ 2016-ലെ ജനിതക സംരക്ഷണ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

    ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ

    ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

    വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന്‍. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല്‍ വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരും തലമുറയ്ക്കു കരുതിവച്ച ചെറുവയല്‍ രാമന്‍ യാഥാര്‍ത്ഥത്തില്‍ കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനായിരുന്നു.

    കൃഷി വെറുമൊരു ഉപജീവനമാര്‍ഗമല്ലെന്നും മണ്ണിനോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തമാണെന്നും സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. മണ്ണിന്റെ മണവും വിത്തുകളുടെ കരുതലും കൃഷിയുടെ നന്മയും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കിയ ആ ജീവിതം എക്കാലവും ഓര്‍മിക്കപ്പെടും.

    യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മന്‍ചാണ്ടി സ്മാരക കാര്‍ഷിക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു.

    ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണ്. അദ്ദേഹം കാത്തു സൂക്ഷിച്ച ഓരോ വിത്തിലും വരും തലമുറയ്ക്കുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ മണ്ണില്‍ നിലനിര്‍ത്തുക എന്നതാണ് അദ്ദേഹത്തോടുള്ള ഏറ്റവും വലിയ ആദരവ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Peruvayal Raman
    Latest News
    ഹോർമുസ് കടലിടുക്കിൽ കണ്ടെയ്‌നർ കപ്പൽ മൈനിൽ ഇടിച്ച് മുങ്ങി; ഒരാഴ്ചയ്ക്കിടെ നാലാമത്തെ കപ്പൽ അപകടം
    14/10/2026
    കേരളത്തിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
    14/10/2026
    ഷാർജ പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി
    14/10/2026
    യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    14/10/2026
    സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.