Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 14
    Breaking:
    • ഹോർമുസ് കടലിടുക്കിൽ കണ്ടെയ്‌നർ കപ്പൽ മൈനിൽ ഇടിച്ച് മുങ്ങി; ഒരാഴ്ചയ്ക്കിടെ നാലാമത്തെ കപ്പൽ അപകടം
    • കേരളത്തിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
    • ഷാർജ പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി
    • യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    • സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഷാർജ പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ14/10/2026 Gulf UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ- നവംബർ 4 മുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെൻററിൽ നടക്കുന്ന 45 മത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥിയായി പങ്കെടുക്കും.
    വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന പ്രമുഖർക്കൊപ്പമാണ് മികച്ച വായനക്കാരനും എഴുത്തുകാരനും പ്രസംഗകനുമായ അദ്ദേഹം എത്തുന്നത്.
    ഇതാദ്യമാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള മുഖ്യമന്ത്രി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഔദ്യോഗിക അതിഥിയായി എത്തുന്നത്. ഷാർജ ബുക്ക് അതോറിറ്റി കേന്ദ്രത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തീയതി ഷാർജ ബുക്ക് അതോറിറ്റി പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
    ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേള നവംബർ 4ന് യു എ ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. ഒമാൻ ആണ് ഈ വർഷത്തെ പുസ്തകോത്സവത്തിലെ അതിഥി രാജ്യം.
    ഇന്ത്യയടക്കം 106 രാജ്യങ്ങളിൽ നിന്ന് 2200 പ്രസാധകർ 15 ലക്ഷത്തിലേറെ ടൈറ്റിലുകളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
    1500ലേറെ പരിപാടികളാണ് 12 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ അരങ്ങേറുക.
    യു.എ.ഇയിൽ നിന്നുള്ള ഡോ. സുൽത്താൻ അൽ അമീരി, അലി അബു അൽ റീശ്, ഡോ. ഹബീബ് ഗലൂം, അമേരിക്കൻ എഴുത്തുകാരി ഡെയ്സി റോക്ക്വെൽ, ഈജിപ്ഷ്യൻ നടൻ ഖാലിദ് അൽ സാവി, ചൈനീസ് എഴുത്തുകാരൻ ലിയു ഷെൻയുൻ, നൈജീരിയൻ എഴുത്തുകാരി നേദി ഒകോറഫോർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾക്കൊപ്പം മലയാളത്തിൽ നിന്ന് കവി പി.കെ. ഗോപി, അംബികാസുതൻ മാങ്ങാട്, ബി.കെ. ഹരിനാരായണൻ, അശോകൻ ചരുവിൽ തുടങ്ങിയവരും പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharjah Book Fair VD Satheehsan
    Latest News
    ഹോർമുസ് കടലിടുക്കിൽ കണ്ടെയ്‌നർ കപ്പൽ മൈനിൽ ഇടിച്ച് മുങ്ങി; ഒരാഴ്ചയ്ക്കിടെ നാലാമത്തെ കപ്പൽ അപകടം
    14/10/2026
    കേരളത്തിന്റെ നെല്ലച്ഛൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
    14/10/2026
    ഷാർജ പുസ്തകമേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക അതിഥി
    14/10/2026
    യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത്
    14/10/2026
    സൂപ്പർ ലീഗ് കേരള മത്സരങ്ങൾ ഇനി മിഡിൽ ഈസ്റ്റിലും
    14/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.