കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില വീണ്ടും പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 65ഉം പവന് 520ഉം രൂപ കൂടി 58,880 രൂപയിലാണ് സ്വർണമുള്ളത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കം 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇത് 58,720 രൂപ വരെയായി റെക്കോർഡിലേക്ക് കുതിച്ചെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വില താഴ്ന്നിരുന്നു. എന്നാൽ, ഇന്ന് പവന് 58880 രൂപയായി വില 60000 തൊടാനുള്ള വ്യഗ്രതയാണ് മാർക്കറ്റ് കാണിക്കുന്നത്. ഒരു പവന് പണിക്കൂലിയും ജി.എസ്.ടിയുമെല്ലാം അടച്ച് കൈയിലെത്തണമെങ്കിൽ ഉപയോക്താവിന് 70000 രൂപ ചെലവഴിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
