Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    • സൗദിയില്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി; ദമാം എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കും
    • ബ്രിട്ടിഷ് എംപിയെന്ന വ്യാജേന തൊഴിൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി: മലയാളി കൊച്ചിയിൽ പിടിയിൽ
    • വാച്ച്മാനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ള: പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅവ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/07/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് : നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാ ന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ. സാമുദായിക ധ്രുവീകരണമുണ്ടാക്കി കേരളീയരെ തമ്മില്‍ തല്ലിക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കെ.പി.ശശികല, പി.സി ജോര്‍ജ്, കെ സുരേന്ദ്രന്‍, കെ.ആര്‍ ഇന്ദിര തുടങ്ങിയ വിദ്വേഷ പ്രചാരകരെയൊക്കെ നിലക്ക് നിര്‍ത്താന്‍ വൈമനസ്യം കാണിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ ദുരുഹതയുണ്ടെന്നും കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

    സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന വര്‍ഗീയ വോട്ടുകളില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാമെന്നാണ് മോഹമെങ്കില്‍ അത് മൗഢ്യമാണ്. ഹിന്ദ്യത്വ ഫാസിസ്റ്റുകള്‍ കവര്‍ന്നെടുക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ സ്‌പേസ് ആണെന്നത് എല്‍.ഡിഎഫ് നേതൃത്വം തിരിച്ചറിയാതെ പോവുന്നത് ആത്മഹത്യാപരമാണ്. വിദ്വേഷ പ്രചാരകരെ നിലക്ക് നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയും മതേതര പാരമ്പര്യവും തിരിച്ചു പിടിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. മുസ്ലിം സമുദായം നേരിടുന്ന വിവേചനങ്ങളെയും പ്രശ്‌നങ്ങളെയും സാഹചര്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് പക്വതയോടെ അഭിമുഖീകരിക്കാന്‍ മുസ്ലിം നേതൃത്വം തയ്യാറാവണം. കടുത്ത ഇസ്ലാമോഫോബിയ നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കിട നല്‍കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കി ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും സമീപനം സ്വീകരിക്കണം. വിവാദങ്ങള്‍ ഉണ്ടാക്കി മുസ്ലിംകളുടെ അര്‍ഹമായ അവസരങ്ങള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാറിന് അവസരമൊരുക്കരുതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍.എം അബ്ദുല്‍ ജലീല്‍, എം.ടി മനാഫ് മാസ്റ്റര്‍, പ്രൊഫ.കെ പി സകരിയ്യ, ഡോ.അനസ് കടലുണ്ടി, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍, അഡ്വ.പി മുഹമ്മദ് ഹനീഫ, അലി മദനി മൊറയൂര്‍, കെ.എ സുബൈര്‍, പി.ടി മജീദ് സുല്ലമി, അബ്ദുറഹീം ഖുബ, കെ.എം കുഞ്ഞമ്മദ് മദനി, പി അബ്ദുസ്സലാം പുത്തൂര്‍, ഡോ.അന്‍വര്‍ സാദത്ത്, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ഡോ.ജാബിര്‍ അമാനി, എ.ടി ഹസ്സന്‍ മദനി, കെ.പി അബ്ദുറഹിമാന്‍ സുല്ലമി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ.ഇസ്മായില്‍ കരിയാട്, പി.പി ഖാലിദ്, കെ.എല്‍.പി ഹാരിസ്, സി. മമ്മു കോട്ടക്കല്‍, എം.കെ മൂസ മാസ്റ്റര്‍, എ.പി നൗഷാദ് ആലപ്പുഴ, അബ്ദുറഷീദ് ഉഗ്രപുരം, എഞ്ചി. കെ എം സൈതലവി, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍, ഡോ.ഫുക്കാര്‍ അലി, ബി.പി.എ ഗഫൂര്‍, ഫഹീം പുളിക്കല്‍, അദീബ്, സി.ടി ആയിഷ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    communal hate Hate speech KNM Markazudawa Vellappally Natesan
    Latest News
    ലഹരിമരുന്നിന് പകരം ലൈംഗികമായി വഴങ്ങണം: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ കേസ്
    20/07/2025
    സൗദിയില്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി; ദമാം എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കും
    20/07/2025
    ബ്രിട്ടിഷ് എംപിയെന്ന വ്യാജേന തൊഴിൽ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി: മലയാളി കൊച്ചിയിൽ പിടിയിൽ
    20/07/2025
    വാച്ച്മാനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ള: പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    20/07/2025
    ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.