ചെന്നൈ- തമിഴ്നാട്ടിലെ സർക്കാർ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന പദ്ധതിയുമായി വിജയ് സർക്കാർ. ‘തായ് മാമൻ തങ്കമോതിരം തിട്ടം’ പദ്ധതി നാളെ മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും.
22 കാരറ്റുള്ള ഒരു ഗ്രാം സ്വർണ്ണമോതിരമാണ് 2026 ജൂൺ 22ന് ശേഷം സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്ക് നൽകുക. തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരിയാകണം മാതാവ്. പദ്ധതിക്കായി 755.83 കോടി രൂപയാണ് വാർഷിക ചെലവായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.
ഒക്ടോബർ 6ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധുരാന്തകം, ധരാപുരം നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കും.
