ബംഗളൂരു- ഐ.പി.എൽ ക്രിക്കറ്റ് കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. 50 പേർക്ക് പരിക്കേറ്റു. 3 പേര് ഗുരുതരാവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആർ.സി.ബിക്കായി ഒരുക്കിയ സ്വീകരണത്തിൽ ആയിരകണക്കിന് പേർ പങ്കെടുക്കാൻ എത്തിയിരുന്നു. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക്് മാറ്റി. രാവിലെ മുതല്‍ സ്റ്റേഡിയത്തിന് മുമ്പില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും യുവാക്കളുമായി ധാരാളം പേരാണ് എത്തിയത്. കുട്ടികളുമായി തിക്കുള്ള സ്ഥലത്തേക്ക് വരരുതെന്ന് നിരന്തരമായി പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. പ്രവേശന കവാടത്തിനു മുമ്പിലായിരുന്നു വന്‍തിരക്ക് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group