പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
