മുംബൈ – മഹാരാഷ്ട്രയിലെ ധുലെ – സോളാപ്പൂർ ദേശീയപാതയിലെ മാൻജർസുംബ ഘട്ടിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ ഡീസൽ റോഡിലേക്ക് ചോരുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. അതിവേഗം തന്നെ തീ ദേശീയപാതയുടെ ഇരുവശത്തേക്കും ആളിപടരാൻ തുടങ്ങി. അപകടത്തിൽ ലോറി ഡ്രൈവർക്ക് പൊള്ളലേറ്റതായാണ് വിവരം. ടാങ്കർ ലോറി പൂർണമായും കത്തി നശിച്ചു. ചോർന്ന ഡീസൽ കാരണം സമീപത്തെ പുൽമേടുകളിലും മറ്റ് സ്ഥലങ്ങളിലും തീപടർന്നിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു. സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Tuesday, July 28
Breaking:
- ട്രാവൽ വ്ലോഗർ ദിൽഷാദിനെ പറ്റി ഇനിയും വിവരം ലഭിച്ചില്ല, അന്വേഷണം ഊർജിതമാക്കി പോലീസ്
- ഇറാനുമായി കൂടുതൽ ചർച്ച നടക്കുന്നു, മികച്ച ഫലം ലഭിക്കും-ഡോണൾഡ് ട്രംപ്
- തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ നിര്യാതനായി
- ജന്തർ മന്തറിലെ ആവേശമായ ഇർഫാൻ; ചേരിയിലെ കുടിലിലെത്തി രാഹുൽ ഗാന്ധി
- മെസി ബ്രസീലുകാരനോ, നൂറ്റാണ്ടിലേറെയായി മറഞ്ഞുകിടന്ന ആ രഹസ്യം പുറത്ത്
