ന്യൂഡല്‍ഹി– മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് 5പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനലില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രയിനില്‍ നിന്നാണ് യാത്രക്കാര്‍ പുറത്തേക്ക് വീണത്.
മുംബൈ-സര്‍ബന്‍ ശൃംഖലയിലുള്ള എല്ലാ ട്രെയിനുകളും റീ ഡിസൈന്‍ ചെയ്യുമെന്നും അധികൃര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരക്കേറിയ ട്രെയിനില്‍ നിന്ന് ആളുകള്‍ താഴേക്ക് വീണ് അപകടമുണ്ടായത്. ഫുഡ്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തിരുന്ന യാത്രക്കാരാണ് അപകടത്തിനിരയായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group