തിരുവന്തപുരം– ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു. ആംബുലൻസിന് മുന്നിൽ പോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞെന്നാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കാവുരിൽ നിന്ന് എസ്എടി ആശുപത്രിയിലേക്ക് ഗർഭിണിയുമായി ആണ് ആംബുലൻസ് സഞ്ചരിച്ചിരുന്നത്. തിരുവനന്തപുരം കാര്യവട്ടം അമ്പലത്തിങ്കരയിലാണ് സംഭവം.
മുന്നിൽ സഞ്ചരിച്ചിരുന്ന കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞപ്പോൾ ആ കാറുമായി വണ്ടി ഇടിക്കുകയും, ശേഷം നിയന്ത്രണം വിട്ട ആംബുലൻസ് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. ആംബുലൻസിലുണ്ടായിരുന്ന ഗർഭിണിയടക്കമുള്ളവരെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകളേ ഉള്ളുവെന്നാണ് ലഭിക്കുന്ന വിവരം
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group