അബുദാബി– അബുദാബിയിലെ അൽ ബഹ് യ മേഖലയിൽ ഒരു വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചതായും സംഭവത്തിൽ ഒരു ഫലസ്തീൻ പൗരൻ മരിച്ചതായും അധികൃതർ അറിയിച്ചു. ഇന്ന്(തിങ്കൾ) രാവിലെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



