ദുബൈ– യുഎഇയിലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായി. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ശക്തമായ കേന്ദ്ര ബാങ്ക് ആവശ്യകത, നിക്ഷേപ പ്രവാഹങ്ങളിലെ മാറ്റങ്ങള്‍ എന്നിവയുടെ സമ്മിശ്രണത്താല്‍ വിപണി ആഴ്ചകളായി ചലനാത്മകമായി മുന്നേറുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ആഗോള മാറ്റത്തെ പ്രതിഫലിപ്പിച്ച് കൊണ്ടാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഈ വർഷം തുടർച്ചയായി സ്വർണവില പുതിയ റെക്കോർഡുകൾ ഭേദിക്കുന്നുണ്ട്. ഇന്ന് (മാര്‍ച്ച് 2 )ന് രാവിലെ 8.43 ന് 24 കാരറ്റ് വില ഗ്രാമിന് 646.45 ദിര്‍ഹമായിരുന്നത് ഉച്ചക്ക് 3 മണിക്ക് 650 ആയി ഉയര്‍ന്നു. ശനിയാഴ്ച ഇത് 636 ദിര്‍ഹമായിരുന്നു. ഏകദേശം 14 ദിര്‍ഹത്തോളമാണ് വില വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് ഇനം വില 602 ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 589 ദിര്‍ഹമായിരുന്നു.
21 കാരറ്റ് സ്വർണം ഗ്രാമിന് 577.25 ദിർഹവും 18 കാരറ്റിന് 494.75 ദിർഹവുമാണ് നിലവിലെ വില.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



