റിയാദ്: പത്തനംതിട്ട തിരുവല്ല പെരിങ്ങര സ്വദേശി കാഞ്ഞിരപ്പള്ളില്‍ ബെഥാന്യയില്‍ മാത്യു ഉമ്മന്‍ എന്ന ജിജി (57) റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. അല്‍മന്‍സൂരിയ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ 30 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്ന ഭാര്യ സിബി കഴിഞ്ഞ ജൂലൈയില്‍ ആണ് നാട്ടില്‍ പോയത്. കെവിന്‍, മാര്‍വിന്‍ മക്കളാണ്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് റിയാദ് ഹെല്‍പ്‌ഡെസ്‌ക് അഡ്മിനും കണ്ണൂര്‍ ഒഐസിസി ജീവകാരുണ്യപ്രവര്‍ത്തകനുമായ നവാസ് കണ്ണൂര്‍, സുഗതന്‍ നൂറനാട് (ആലപ്പുഴ ഒഐസിസി), ബിജുപാലസ് വെണ്‍മണി, കമ്പനി സ്റ്റാഫ് പ്രിയ പ്രസാദ് വര്‍ഗീസ്, ബിജു ജോര്‍ജ് വെണ്‍മണി, ജെറിന്‍ രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







