Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    • അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    • പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    • ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്10/07/2026 UAE Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാര്‍ജ – റോഡ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയതിന് രണ്ട് ഡ്രൈവര്‍മാരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചത്. രണ്ട് വാഹനങ്ങളും കണ്ടുകെട്ടിയതായും നിയമനടപടി നേരിടാന്‍ ഡ്രൈവര്‍മാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് സ്ഥിരീകരിച്ചു.

    ഡ്രൈവര്‍മാരില്‍ ഒരാള്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും അപകടകരമായ ഡ്രൈവിംഗ് സ്വഭാവം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പുകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഈ വീഡിയോകള്‍ കുറ്റവാളിയെ കണ്ടെത്താന്‍ അധികാരികളെ സഹായിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമാനമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ഡ്രൈവര്‍ക്ക് വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് ഇയാള്‍ വീണ്ടും അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്ക് ആവര്‍ത്തിച്ച് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമുണ്ടെന്നും അധികൃതര്‍ കണ്ടെത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനുശേഷം നടത്തിയ വിപുലമായ അന്വേഷണങ്ങളുടെ ഫലമായാണ് അറസ്റ്റുകള്‍ നടന്നതെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.

    റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഏതൊരു പെരുമാറ്റത്തോടും വിട്ടുവീഴ്ചയില്ലാത്ത നയം ഷാര്‍ജ പോലീസ് ആവര്‍ത്തിച്ചു. അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കും അപകടകരമായ ഗതാഗത നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മഹത്വപ്പെടുത്താനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹന ഉടമകള്‍ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും റോഡ് സുരക്ഷയെ എല്ലാത്തിനുമുപരിയായി കാണണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. അപകടകരമായ ഡ്രൈവിംഗ് സംഭവങ്ങളും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന മറ്റ് രീതികളും റിപ്പോര്‍ട്ട് ചെയ്യാന്‍ പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിലും റോഡ് ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലും സാമൂഹിക സഹകരണം അനിവാര്യമാണെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Traffic Rules
    Latest News
    ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം
    10/07/2026
    അപകടകരമായ ഡ്രൈവിംഗ്; ഷാര്‍ജയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
    10/07/2026
    പിഴ അടക്കാത്ത ട്രാഫിക് നിയമലംഘനങ്ങളില്‍ നിയമ നടപടികള്‍
    10/07/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘം മദീനയില്‍
    10/07/2026
    ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായിലിന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; ആറ് പേര്‍ കൊല്ലപ്പെട്ടു
    10/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.