വാഷിംഗ്ടണ്‍- ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ നിന്ന് അമേരിക്ക പിന്മാറി. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 19 ന് ആരംഭിക്കാനിരിക്കുന്ന, 48 ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പിന്മാറ്റം. ഒഴിവുവന്ന സ്ഥാനത്തേക്ക് മറ്റൊരു രാജ്യത്തെ ക്ഷണിക്കണോ അതോ മത്സരക്രമത്തില്‍ മാറ്റം വരുത്തണോ എന്ന് ഫിഫ പരിശോധിച്ചുവരികയാണ്.
മേഖലയിലെ മോശമാകുന്ന സുരക്ഷാ സാഹചര്യമാണ് അമേരിക്കയുടെ തീരുമാനത്തിന് കാരണമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 13 വരെ നീളുന്ന ടൂര്‍ണമെന്റില്‍, മോണ്ടിനെഗ്രോ, ചിലി, അള്‍ജീരിയ എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് 1-ലാണ് അമേരിക്കയെ ഉള്‍പ്പെടുത്തിയിരുന്നത്.



