ദുബൈ- മുസ്ലിം ലീഗ് എക്കാലവും പിന്തുടർന്നത് വിവേകത്തിന്റെ രാഷ്ട്രീയമാണെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി സൈതലവി. വിവേകത്തിന് പകരം വികാരത്തിന്റെ വഴി സ്വീകരിച്ചവർ വിനാശത്തിലേക്ക് വീണതാണ് ചരിത്രമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംവേദം ലീഡർഷിപ്പ് വർക്ഷോപ്പിൽ സൈദ്ധാന്തികം, സംഘടന, സാരഥ്യം എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് ഇസ്മായിൽ ഏറാമല അധ്യക്ഷനായി. ട്രഷറർ പൊട്ടങ്കണ്ടി ഇസ്മായിൽ, സി.പി സൈതലവിക്ക് ഉപഹാരം കൈമാറി. ആക്ടിംഗ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ സ്വാഗതവും സെക്രട്ടറി പി.വി നാസർ നന്ദിയും പറഞ്ഞു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ദുബൈ കെ.എം.സി.സിയിലെ ജില്ലാ, മണ്ഡലം ഭാരവാഹികളായ 200 പേരാണ് ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുത്തത്. സംസ്ഥാന ഭാരവാഹികളായ, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ.മൊയ്തു, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, സമദ് ചാമക്കാല നേതൃത്വം നൽകി.
കെ.പി.പി തങ്ങൾ പ്രാർത്ഥന നടത്തി.
