ജിദ്ദ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗീശം മാപ്പിള കൂട്ടായ്മ സംഘടിപ്പിച്ച ‘ഫർഹത് വതൻ’ വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ മാനേജർ റഹീം വലിയോറ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത അറേബ്യൻ ഗായിക ദിക്റ സലീമിന്റെ തകർപ്പൻ പ്രകടനം ആഘോഷത്തിന് മാറ്റു കൂട്ടി. ഷബീർ കോട്ടപ്പുറം, നിയ ഫാത്തിമ എന്നിവരുടെ ഗാനങ്ങളും ഫൈസയുടെ ഒപ്പനയും ശ്രീധ ടീച്ചറുടെ നൃത്തസംവിധാനവും ഏറെ ശ്രദ്ധേയമായി. റഷീദ് കൊല്ലം, അഷ്റഫ് പറങ്ങാടി, മുസ്തഫ കുന്നപുരം, റജിയ വീരൻ എന്നിവരും പരിപാടിയിൽ സന്നിഹിതരായി. സംഗീതവും നൃത്തവും ഒന്നിച്ചപ്പോൾ ലുലു ബഗ്ദാദിയയുടെ വേദി ആഘോഷത്തിന്റെ നിറവിൽ മുങ്ങി.
പെയിന്റിംഗ്, കളറിംഗ്, മെഹന്തി മത്സരങ്ങളിൽ കുട്ടികളും സ്ത്രീകളും കുടുംബങ്ങളും ആവേശത്തോടെ പങ്കെടുത്തു. ഗഫൂർ മമ്പാട്, സലാം അച്ചനപാലം, ഇഖ്ബാൽ, യൂസഫ് കോട്ട, ഷാജി, നിസാർ, അദ്നാൻ, സാദത്ത്, മനാഫ്, ഹബീബ്, അംജദ്, ജെന്നി എന്നിവരും വാസു ഹമദാൻ, അബ്ദുല്ല മുഖാനി ഉൾപ്പെടെയുള്ള അതിഥികളും ചടങ്ങിൽ പങ്കെടുത്തു.
കെ.എം.സി.സി നേതാക്കളായ വി.പി. മുസ്തഫ, അരിമ്പ്ര അബൂബക്കർ, നാസർ മച്ചിങ്ങൽ, ഷൗക്കത്ത്, സുബൈർ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി. വനിതാ കോഓർഡിനേറ്റർമാരായ ഷംഷീറ, ഷാഹിറ, ഫഹീസ, മുംതാസ്, ഷബ്ന, ഹസീന, സുനീറ, ഷാഹിദ എന്നിവരുടെ നേതൃത്വവും ശ്രദ്ധേയമായി.ബംഗീശം മാപ്പിള കൂട്ടായ്മ ചെയർമാൻ ബാദ്ഷ സ്വാഗതം പറഞ്ഞു. സുവിച്ച അവതാരക ആയിരുന്നു.







