മദീന – ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ മദീനയില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. മദീനക്ക് തെക്ക് അല്‍യത്മയിലെ വാദി അല്‍നുഖൈഇലാണ് വലിയ വലിപ്പത്തിലുള്ള ആലിപ്പഴങ്ങള്‍ പതിച്ചത്. ആലിപ്പഴ കൊടുങ്കാറ്റില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്മാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
നജ്‌റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, മദീന, തബൂക്ക് എന്നീ പ്രവിശ്യകളില്‍ ആലിപ്പഴ വര്‍ഷത്തോടെ മഴ തുടരാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
