ഹായില്‍– 45 വര്‍ഷമായി ഹായിലില്‍ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. സനാഇയ്യയില്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുസ്സലാം (80) ആണ് നിര്യാതനായത്. ഹായിലില്‍ ഖബറടക്കി. ഫവീല ബീവിയാണ് ഭാര്യ. സഫ്‌ന, സഫീര്‍ അബ്ദുസ്സലാം (ദുബൈ) മക്കളാണ്. സാമൂഹിക പ്രവര്‍ത്തകനായ ചാന്‍സ റഹ്മാന്റെ നേതൃത്വത്തിലാണ് ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



