Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    • പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    • സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    • ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    • മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/05/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ ലോക മുസ്ലിംകള്‍ക്ക് അവസരമൊരുക്കുക എന്നതാണ് സൗദി അറേബ്യയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍. മക്കയിലെ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തില്‍ മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, സുരക്ഷാ വകുപ്പ് മേധാവികള്‍, ഹജ് സുരക്ഷാ സേന കമാന്‍ഡര്‍മാര്‍, വിവിധ സൈനിക, സുരക്ഷാ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. തീര്‍ഥാടകര്‍ക്കിടയില്‍ യാതൊരുവിധ വിവേചനവുമില്ലാതെ സുരക്ഷിതമായും സമാധാനപരമായും ഹജ് തീര്‍ഥാടനം നടത്താന്‍ മുസ്ലിംകളെ പ്രാപ്തരാക്കാനും ഇതിനായി മുഴുവന്‍ വിഭവങ്ങളും ശേഷികളും ഉപയോഗപ്പെടുത്താനും മുന്‍ഗണന നല്‍കുന്നത് രാജ്യം തുടരും.

    സൗദി ഭരണാധികാരികളുടെ നിര്‍ലോഭ പിന്തുണയുടെയും മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും ഫലമായി ഈ വര്‍ഷത്തെ ഹജ് സീസണിനായുള്ള അംഗീകൃത പദ്ധതികള്‍ എല്ലാ തലങ്ങളിലും വിജയം കൈവരിച്ചു. വിമാനത്താവളങ്ങളും കരാതിര്‍ത്തി പോസ്റ്റുകളും തുറമുഖങ്ങളും വഴി തീര്‍ഥാടകര്‍ രാജ്യത്ത് എത്തിയ നിമിഷം മുതലും, പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള അവരുടെ സഞ്ചാരങ്ങള്‍ക്കിടെയും, സുരക്ഷയുടെയും ശാന്തതയുടെയും അന്തരീക്ഷത്തില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ഹാജിമാര്‍ ആത്മീയ യാത്ര അനുഭവിച്ചു. തീര്‍ഥാടകരെ സേവിക്കാനായി രാജ്യം അതിന്റെ എല്ലാ മാനുഷിക, സാങ്കേതിക ശേഷികളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, മുനിസിപ്പല്‍ സേവനങ്ങളും നൂതന അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും ദൈവത്തിന്റെ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുത്താന്‍ സഹായിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുഗ്രഹീത ഭരണകാലത്ത് ഇരു ഹറമുകള്‍, പുണ്യസ്ഥലങ്ങള്‍, ഹജ് സംവിധാനം എന്നിവയെ സേവിക്കുന്നതില്‍ ഗുണപരമായ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വികസനത്തിന് ഇത് ​ഗുണകരമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ലോഭ പിന്തുണയും തുടര്‍ച്ചയായ മേല്‍നോട്ടവും ഈ വര്‍ഷത്തെ ഹജ് സീസണില്‍ വലിയ വിജയങ്ങള്‍ കൈവരിച്ചു. കിരീടാവകാശിയുടെ നിര്‍ദ്ദേശങ്ങള്‍ ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും കാര്യക്ഷമത വര്‍ധിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കിടയില്‍ ശ്രമങ്ങള്‍ സംയോജിപ്പിക്കാനും ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും കാരണമായി. ഇത് ഹജ് സീസണിന്റെ വിജയത്തിലും അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും പ്രതിഫലിച്ചു.

    ഇരു ഹറമുകളെയും തീര്‍ഥാടകരെയും സേവിക്കുന്നത് സൗദി അറേബ്യയുടെ സ്ഥായിയായ ദേശീയ മുന്‍ഗണനയെയും സ്ഥിരതയുള്ള സൗദി സമീപനത്തെയും പ്രതിനിധീകരിക്കുന്നു. ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതു മുതല്‍ ഇതു വരെ 300 വര്‍ഷമായി നീണ്ടുനില്‍ക്കുന്ന സൗദി രാഷ്ട്രത്തിന്റെ സമീപനത്തെയാണ് ഇത് പ്രകടിപ്പിക്കുന്നത്. അധുനിക സൗദി രാഷ്ട്രസ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് ഈ സമീപനം കൂടുതല്‍ ശക്തിപ്പെട്ടു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അടിസ്ഥാന സ്തംഭമായി ഇത് തുടരുകയാണ്. ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിന്റെ ബഹുമതിയില്‍ രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കുന്നു. ഇരു ഹറമുകള്‍ക്കും അവയിലെ സന്ദര്‍ശകര്‍ക്കും സേവനം നല്‍കാന്‍ രാജ്യം അതിന്റെ എല്ലാ ശേഷികളും ഉപയോഗപ്പെടുത്തുന്നത് തുടരുകയാണ്.

    ഹജില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സുരക്ഷാ, സൈനിക, സിവിലിയന്‍ മേഖലകളില്‍ നിന്നുള്ള എല്ലാവരുടെയും ശ്രമങ്ങളെയും, ഹജ് സീസണിന്റെ ലക്ഷ്യങ്ങളും അതിന്റെ പ്രവര്‍ത്തന പദ്ധതികളുടെ വിജയവും കൈവരിക്കാന്‍ സഹായിക്കുന്ന നിലക്ക് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലിസം, സംയോജിത പ്രകടനം, ഫലപ്രദമായ സഹകരണം എന്നിവയെയും ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും സംഘാടക വകുപ്പുകളുമായ സഹകരിക്കുകയും ചെയ്തതിന് ഹജ് തീര്‍ഥാടകര്‍ക്കും ഹജ് മിഷനുകള്‍ക്കും അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ നന്ദി അറിയിച്ചു.

    ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫ് രാജകുമാരന്‍, ഉന്നത പണ്ഡിതസഭാംഗം ഡോ. അബ്ദുസ്സലാം അല്‍സുലൈമാന്‍, ജനറല്‍ ഇന്റലിജന്‍സ് മേധാവി ഖാലിദ് അല്‍ഹുമൈദാന്‍, ദേശീയ സുരക്ഷാ സേനാ മേധാവി അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി, ആഭ്യന്തര സഹമന്ത്രി ഡോ. ഹിശാം അല്‍ഫാലിഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ബതാല്‍, ഓപ്പറേഷന്‍സ് കാര്യങ്ങള്‍ക്കുള്ള ആഭ്യന്തര സഹമന്ത്രി മുഹമ്മദ് അല്‍മുഹന്ന, പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി എന്നിവര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haj Prince Abdulaziz bin Saud
    Latest News
    രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    30/05/2026
    പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    30/05/2026
    സമാധാനപരമായി ഹജ് നിര്‍വഹിക്കാന്‍ സാഹചര്യമൊരുക്കല്‍ സൗദിയുടെ മുന്‍ഗണനയെന്ന് ആഭ്യന്തര മന്ത്രി
    30/05/2026
    ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു
    30/05/2026
    മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇറാന്‍ ഒരുങ്ങുന്നു
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.