നാളെ തര്‍വിയ ദിനത്തില്‍ രാപാര്‍ക്കാനായി തീര്‍ഥാടകര്‍ മിനായിലേക്ക് പോകുന്നതോടെ ആരംഭിക്കുന്ന ഇത്തവണത്തെ ഹജ് സീസണിനുള്ള ഒരുക്കമെന്നോണം മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി. ഹാജിമാര്‍ക്ക് യാത്രാ സൗകര്യം നല്‍കാനുള്ള മശാഇര്‍ മെട്രോയുടെ സുസജ്ജത സൗദി അറേബ്യ റെയില്‍വെയ്സ് സ്ഥിരീകരിച്ചു. ഹജ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ജനുവരി മുതല്‍ മശാഇര്‍ മെട്രോ ട്രെയിനുകള്‍ നിരവധി ട്രയല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.
മയക്കുമരുന്ന് കടത്ത് പ്രതികളായ നാലു സോമാലിയക്കാര്‍ക്ക് നജ്റാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.