മധ്യഅമേരിക്കയിലെ കുഞ്ഞുരാജ്യമായ ബെലീസില്‍ നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് എത്തിയിരിക്കുന്നത് ഒരു തീര്‍ഥാടകന്‍. ഞാന്‍ മധ്യഅമേരിക്കയില്‍ മെക്‌സിക്കോക്കും കരീബിയന്‍ കടലിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബെലീസില്‍ നിന്നാണ് എത്തിയിരിക്കുന്നതെന്ന് അല്‍ഇഖ്ബാരിയ ടി.വിയില്‍ പ്രത്യക്ഷപ്പെട്ട് റഹീം പറഞ്ഞു. ബെലീസിലെ ആകെ ജനസംഖ്യ നാലു ലക്ഷമാണ്. ഏകദേശം 500 മുസ്‌ലിംകളാണ് രാജ്യത്തുള്ളത്.
വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ പ്രൊവിൻസ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ അമ്മമാർക്കായി സംഘടിപ്പിച്ച ‘വൗ മോം’ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ റഹീന ഹക്കീം വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു.