കോബാർ: കോബാർ സൗഹൃദ വേദി ഈദ് നിലാവ് 2024 കോബാറിലെ റിസായത് കോമ്പൗണ്ട് ഹാളിൽ വെച്ച് നടത്തി. 500 ലധികം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ, കെ.സ്.വി വൈസ് പ്രസിഡന്റ് മുസ്തഫ നാണിയൂർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിനു പ്രോഗ്രാം കൺവീനർ അഷ്‌റഫ് അംഗഡിമുഗർ നേതൃത്വം നൽകി. രൂപീകൃതമായി ഒരു വർഷത്തിനകം തന്നെ കോബാറിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തു സജീവ സാന്നിധ്യമാകാൻ സംഘടനക്ക് സാധിച്ചു എന്നും ഇനിയും പുതിയ അംഗങ്ങൾ സംഘടനിയിലേക്ക് വരുമെന്നും കൂടുതൽ വിശാലമായ പ്രവർത്തന മേഖലകളിലേക്ക് കെ.സ്.വി ക്കു കടക്കാൻ കഴിയുമെന്നും കൺവീനർ അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ ഒഐസിസി ദമ്മാം റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീമതി സിജില ഹമീദ്, അറേബ്യൻ ഈഗിൾസ് പ്രസിഡന്റ് സുരേഷ് റാവുത്തർ, ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി, കിഴക്കൻ മേഖലയിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവർത്തകയായ ഡോ: സിന്ധു ബിനു, കെ.സ്.വി സാമൂഹ്യ ക്ഷേമ കൺവീനർ ശുക്കൂർ പൂഴിത്തറ, പ്രസിഡന്റ് റസാഖ് ബാവു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മികച്ച കലാ സംവിധാനത്തിനുള്ള 2023 ലെ കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച “നൊണ” സിനിമയുടെ നിർമാതാവും കോബാർ സൗഹൃദ വേദി രക്ഷാധികാരിയുമായ ജേക്കബ് ഉതുപ്പിനെ ചടങ്ങിൽ സഹ രക്ഷാധികാരി ഷിബു പുതുക്കാട് പൊന്നാട അണിയിച്ചു ആദരിച്ചു.

കെ.എസ്.വി സെക്രട്ടറി അഷ്‌റഫ് പെരിങ്ങോം ചടങ്ങിന് നന്ദി പ്രസംഗം നടത്തി. തുടർന്ന് അലീന ഷിബുവിന്റെ നേതൃത്വത്തിൽ കെ.സ്.വി ബാലവേദി അംഗങ്ങളും, കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ “90’s Kids” ലെ മനു ജോണി, അനീഷ് കുറ്റൂർ , നിർമൽ ഇരവിമംഗലത്ത് എന്നിവരുടെ നേതൃത്വത്തിൽ, പ്രശസ്ത ഗായകരായ ജസീർ കണ്ണൂർ, ഇബ്രാഹിം കോട്ട എന്നിവരും ചേർന്ന് ദൃശ്യ, സംഗീത വിരുന്ന് ഒരുക്കി.
കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത നർത്തകി സൗമ്യ വിനോദിന്റെ ദേവിക കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്ത ശില്പങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രശസ്ത മിമിക്രി കലാകാരനായ കലാഭവൻ നസീബിന്റെ സ്പീഡ് ഫിഗർ ഷോ യും തുടർന്ന് നടന്നു. പ്രോഗ്രാമിന് സുനീർ ബാബു അറക്കൽ, ഷംസീർ കണ്ണൂർ, ഷബീർ ഉണ്ണിയങ്കൽ, ഷാനവാസ് മണപ്പള്ളി, ഷഫീഖ് പട്ല, ഹാരിസ്, അലൻ കെ. തോമസ്, ബിജു അബ്രഹാം, വരുൺ സോണി, അവതാരക ഷഹന റാണി, പ്രോഗ്രാം കോർഡിനേറ്റർ നസീറ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി