തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട മൂന്നു പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് മൂവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
തബൂക്ക്, ജിസാന്‍, അസീര്‍, നജ്റാന്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ എന്നീ പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 2,400 ലേറെ പേരെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.