Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    • സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    • ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    • ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    • ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂർ: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും പൊതുപ്രവർത്തകർ സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും കളങ്കരഹിതരായിരിക്കണമെന്നും മുൻ എം.പി. ടി.എൻ. പ്രതാപൻ പറഞ്ഞു. പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണമെന്നും മാതൃകയാകേണ്ടവരാണെന്നും തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

    “രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാതലത്തിൽ നടപടി ഇന്നലെതന്നെ സ്വീകരിച്ചു. അനന്തര നടപടികൾ ഉണ്ടാകുമെന്ന് എ.ഐ.സി.സി. അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ സ്വമേധയാ രാജിവെച്ചെങ്കിലും, പൊതുപ്രവർത്തകർ പാലിക്കേണ്ട നിഷ്കർഷതകളെക്കുറിച്ച് കെ.സി. വേണുഗോപാൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏത് പ്രസ്ഥാനത്തിലായാലും പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്,” ടി.എൻ. പ്രതാപൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, വിവാദങ്ങളിൽ കൂടുതൽ വിശദീകരണം നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നടത്താനിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. വിവാദങ്ങളെക്കുറിച്ച് ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നാണ് റദ്ദാക്കലിന്റെ കാരണമായി അദ്ദേഹം പറഞ്ഞത്. എം.എൽ.എ. സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന കാര്യത്തിൽ യു.ഡി.എഫിൽ രണ്ടഭിപ്രായം നിലനിൽക്കുന്നു. കടുത്ത നടപടി വേണമെന്ന് വി.ഡി. സതീശൻ ഉറപ്പിച്ചു പറയുമ്പോൾ, ഷാഫി പറമ്പിൽ എം.പി. അടക്കമുള്ളവർ രാഹുലിനെ പിന്തുണക്കുന്നു.

    എന്നാൽ, എം.എൽ.എ. സ്ഥാനം രാജിവെക്കുന്നത് ആലോചനയിൽ പോലുമില്ലെന്ന് അടൂരിലെ വീട്ടിൽവെച്ച് രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. “നിയമവിരുദ്ധമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കാണ് അവ തെളിയിക്കാനുള്ള ബാധ്യത. രാജിവെച്ചത് കുറ്റം ചെയ്തതുകൊണ്ടല്ല. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അധിക ബാധ്യത വേണ്ട. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാം,” രാഹുൽ പറഞ്ഞു.

    യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന് ആരോപിക്കപ്പെടുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ ശനിയാഴ്ച പുറത്തുവന്നു. ഇതിനുപിന്നാലെയാണ് വാർത്താസമ്മേളനം റദ്ദാക്കിയത്. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ റദ്ദാക്കിയതെന്നതിൽ വ്യക്തതയില്ല. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം കടുപ്പിച്ചിരിക്കുന്നു.

    മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജാണ് രാഹുലിനെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. യുവനേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പേര് വെളിപ്പെടുത്താതെ അവർ ആരോപിച്ചു. തുടർന്ന് കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്തെത്തി, രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Allegations Rahul Mankootathil T N Prathapan
    Latest News
    ഇറാന്റെ 17 കപ്പലുകളും അന്തര്‍വാഹിനികളും തകര്‍ത്തതായി യു.എസ് സൈന്യം
    04/03/2026
    സൗദിയില്‍ പെരുന്നാളിന് നാലു ദിവസം അവധി
    04/03/2026
    ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍
    04/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ 10 എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി ഇറാന്‍
    04/03/2026
    ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തില്‍ മിസൈല്‍ ആക്രമണം
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.