ജിദ്ദ – തര്‍ക്കത്തെ തുടര്‍ന്ന് പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷത്തിലേര്‍പ്പെട്ട മൂന്നു പേരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് മൂവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് ചിത്രീകരിച്ച് പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ തുടരുന്നതായും ജിദ്ദ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group