പ്രായപൂര്‍ത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജിസാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.