വാഷിങ്ടൺ– 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ സന്ദർശിച്ചപ്പോഴാണ് പ്രഖ്യാപനം. ഡിസംബർ 5-ന് കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടക്കുക. 48 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
2026ലെ ഫുഡ്‌ബോൾ ലോകകപ്പ് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (യു.എസ്, കാനഡ, മെക്‌സിക്കോ) ആതിഥേയത്വം വഹിക്കുന്നത്. 48 ടീമുകൾ മത്സരിക്കുന്ന ആദ്യ ലോകകപ്പും ഇതായിരിക്കും. വളരെ സുരക്ഷിതമായ ലോകകപ്പായിരിക്കുമെന്ന് ട്രംപ് ഇൻഫാന്റിയോട് പറഞ്ഞു. വാഷിങ്ടൺ ഡിസിയെ മനോഹരമാക്കാനുള്ള പദ്ധതികളെ കുറിച്ചും ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും പ്രഖ്യാപനത്തിനിടയിൽ സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group