ലോക രക്തദാന ദിനത്തോടനുബന്ധിച്ച്, ജിസാൻ ആർട്ട് അസോസിയേഷൻ (‘ജല’) സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് “രക്തദാനം ജീവദാനം” എന്ന സന്ദേശവുമായി ജിസാൻ ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിറച്ച സംസം വെള്ളത്തിന്റെ കാര്‍ട്ടണുകള്‍ നുസുക് ആപ്പ് വഴി സൗദിയില്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ സംസം ബോട്ടില്‍ കാര്‍ട്ടണുകള്‍ ഉപയോക്താക്കളുടെ വിലാസത്തില്‍ നേരിട്ട് എത്തിച്ച് നല്‍കും. 330 മില്ലി ശേഷിയുള്ള 24 സംസം ബോട്ടിലുകള്‍ അടങ്ങിയ കാര്‍ട്ടണുകളാണ് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നത്. ഒരു കാര്‍ട്ടണിന് 48 റിയാലാണ് വില. ഓരോ ഉപയോക്താവിനും മാസത്തില്‍ പരമാവധി മൂന്നു കാര്‍ട്ടണുകളാണ് നല്‍കുക. നുസുക് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത് പണമടച്ചാല്‍ അഞ്ചു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ സൗദിയില്‍ എവിടെയും ഉപയോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ച് നല്‍കും.