പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇജ്ലു ഇവന്റ് വൈബ്‌സിന്റെ ബാനറിൽ ‘സമ്മർ ഫെസ്റ്റ് 2025’ എന്ന പേര്‍വിന്യാസത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളും സംഗീതനിശയും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ഇസ്മായിൽ മണ്ണാർക്കാട് (ചെയർമാൻ), റാഫി ബീമാപള്ളി (ജനറൽ കൺവീനർ), റിയാസ് മേലാറ്റൂർ (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.

Read More

തലസ്ഥാന നഗരിയിലെ മന്‍ഫൂഹ ഡിസ്ട്രിക്ടില്‍ രണ്ടു വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. സ്ഥാപനങ്ങള്‍ക്കു സമീപം നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read More