Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം പ്രവാസി വെൽഫയർ ടോക്ക് ഷോ സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: പ്രവാസികളുടെ സാമ്പത്തിക ആസൂത്രണവും സമ്പാദ്യ ശീലവും പ്രായോഗിക നിർദേശങ്ങൾ എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി ദമ്മാം ബദർ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റ്, മ്യുചൽ ഫണ്ട്‌ തുടങ്ങിയ നിക്ഷേപ സാദ്ധ്യതകൾ ആർ സി യാസിർ അവതരിപ്പിക്കുകയും സദസ്യരുമായി സംവദിക്കുകയും ചെയ്തു. പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം പരിപാടി ഉത്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചുപോക്കും റിട്ടയേർമെന്റും ഒരു മരീചികയായി തുടരുന്നുവെന്നും അതിനൊരു പരിഹാരമായി ഇത്തരം പരിപാടികൾ ഉപകരിക്കട്ടെ എന്നും, പ്രവാസികൾ വരുമാനത്തിന്റെ സാധ്യമാകുന്ന ഒരു വിഹിതം സുരക്ഷിതമായ നിക്ഷേപപദ്ധതികളിൽ നിക്ഷേപിച്ചു സാമ്പത്തിക വളർച്ച കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    പ്രവാസി വെൽഫെയർ ദമ്മാം റിജിയണൽ പ്രസിഡണ്ട് അബ്ദുറഹിം തിരൂർക്കാട് ആശംസകളർപ്പിച്ചു സംസാരിച്ചു. സേവനത്തിന്റെ പത്തുവർഷങ്ങൾ എന്ന തലകെട്ടിൽ പ്രവാസി വെൽഫെയർ സൗദി അറേബ്യ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യത്യസ്ത ജില്ലാ കമ്മിറ്റികൾ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് പ്രവാസി സമൂഹത്തിൽ ജനശ്രദ്ധ നേടികൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും. കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന ഈ ടോക്ക് ഷോ സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഗുണകരവും മാതൃകാപരവും ആണെന്നും അദ്ദേഹം പറഞ്ഞു. ഖോബാർ റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് സാബിക് കെഎം ആശംസകളർപ്പിച്ചു സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജില്ലാ പ്രസിഡണ്ട് ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാദത്തു സ്വാഗതം പറഞ്ഞു. ഷമീർ പത്തനാപുരം എഡിറ്റ്‌ ചെയ്ത പ്രവാസിവെൽഫെയറിന്റെ പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ലഘു വീഡിയോ പ്രദർശിപ്പിച്ചു. നൗഷാദ് ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ ഭാരവാഹികളായ സമീയുള്ള, സുനില സലീം, ജംഷാദ് അലി, ബിജു പൂതക്കുളം, ഫാത്തിമ ഹാശിം, സലാം ജാംജും,ജസീറ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രൊവിൻസ് സെക്രട്ടറി ഫൈസൽ കുറ്റ്യാടി ആർ സി യാസിറിനെ മെമെന്റോ നൽകി ആദരിച്ചു. സുബൈർ പുല്ലാളൂർ ചടങ്ങ് നിയന്ത്രിച്ചു. ജില്ലാ ട്രെഷറർ മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞു. താഹിർ, സാലിഹ്, ഹാരിസ്, നജ്ല സാദത്തു, നാസർ കല്ലായി, ഗഫൂർ, മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.