ടോക്കിയോ – ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫുജി മല കീഴടക്കി കൊകിചി അക്കുസുവ എന്ന 102 വയസ്സുകാരൻ. ഗുരുതരമായ ഹൃദയാസുഖം നേരിട്ടിരുന്ന ആക്കുസുവ 3776 മീറ്റർ (12388 അടി) ഉയരമുള്ള ഫുജി കീഴടക്കിയത് ഗിന്നസ് റെക്കോർഡിന് അർഹനായിരിക്കുകയാണ്.
1923ൽ ജനിച്ച ഇദ്ദേഹം പലതവണ ഫുജി മല കയറി ഇറങ്ങിയിട്ടുണ്ട്. അവസാനമായി മല കയറിയത് ആറു വർഷം മുമ്പായിരുന്നു.
ഒരു കർഷകനായ അക്കുസുവ ചെറുപ്പം മുതലേ മല കയറിയിരുന്നത് വളരെ ഇഷ്ടമുള്ള ഒരാളാണ്. കുറച്ചു മാസങ്ങൾക്കു മുമ്പാണ് വീടിനടുത്തുള്ള മലകയറുന്നതിനിടെ തടഞ്ഞുവീണ് ഷിംഗിൾസ് ബാധിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നിട്ടും രോഗത്തെയോ പ്രായത്തെയോ വകവെക്കാതെയാണ് ഫുജി മല അദ്ദേഹം കീഴടക്കിയിരിക്കുന്നത്.
ലക്ഷ്യം പൂർത്തീകരിക്കാനായി ദിവസവും രാവിലെ ഒരു മണിക്കൂർ നടക്കുകയും, ആഴ്ചയിൽ ഒരു ദിവസം ചെറിയ മലകൾ കീഴടക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഈ മാസം മൂന്ന് ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഫുജി മല അക്കുസുവ കീഴടക്കിയത്. രണ്ടു രാത്രികളിൽ വഴിമധ്യേയുള്ള വീടുകളിൽ താമസിച്ച് ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി കൊച്ചുമകളും സഹയാത്രികരമുണ്ടായിരുന്നു.
ഇനി മലകയറുമോ എന്ന ചോദ്യത്തിന് ” ഇല്ല” ഒറ്റവാക്കിലാണ് ആണ് അദ്ദേഹം മറുപടി നൽകിയത്