ദ്രവീകൃത പെട്രോളിയം വാതക (എൽ.പി.ജി) വിതരണത്തിനുള്ള കർശന നിയന്ത്രണങ്ങൾ ഊർജ മന്ത്രാലയം പുറപ്പെടുവിച്ചു. ലൈസൻസ് നേടുന്നതിനും പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള വ്യവസ്ഥകൾ, സാങ്കേതിക മാനദണ്ഡങ്ങൾ, മേൽനോട്ട നടപടിക്രമങ്ങൾ എന്നിവ ഈ ചട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ നടത്തിയ ധനവിനിയോഗത്തില്‍ 9.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ 4,940 കോടി റിയാലാണ് രാജ്യത്ത് ചെലവഴിച്ചത്. സ്വദേശി വിനോദ സഞ്ചാരികള്‍ വിദേശങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ സൗദിയിലും നടത്തിയ ധനവിനിയോഗത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ പാദത്തില്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 2,680 കോടി റിയാല്‍ മിച്ചം രേഖപ്പെടുത്തി.