ഈ വര്‍ഷം രണ്ടാം പാദത്തില്‍ വാണിജ്യ വഞ്ചനയും ബിനാമി ബിസിനസ് പ്രവണതയും തടയാനും നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികളെടുക്കാനും ശ്രമിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 1,79,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്ക് മൂന്നു മാസത്തിനിടെ 21.8 ലക്ഷത്തിലേറെ റിയാല്‍ പിഴ ചുമത്തി. ബിനാമി ബിസിനസ് സംശയിച്ച് 8,007 സ്ഥാപനങ്ങളിലാണ് മൂന്നു മാസത്തിനിടെ പരിശോധനകള്‍ നടത്തിയത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,573 സ്ഥാപനങ്ങളിലും 1,434 കമ്പനികളിലും പരിശോധനകള്‍ നടത്തി. ഇതിനിടെ ബിനാമി സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന 230 സ്ഥാപനങ്ങള്‍ കണ്ടെത്തി.

Read More

ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ 2025 ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Read More