റിയാദ്: ഹൂത്തികള്‍ റിയാദിലേക്ക് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദിന്റെ ആകാശത്ത് വെച്ചാണ് തകര്‍ത്തത്. മിസൈല്‍ വന്ന സമയത്ത് സിവില്‍ ഡിഫന്‍സ് മൊബൈലുകളില്‍ അലര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് കിഴക്കന്‍ പ്രവിശ്യയിലും മിസൈല്‍ ആക്രമണമുണ്ടായി.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യയുടെ ശ്രമം നേരത്തെ സൗദി വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



