Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 29
    Breaking:
    • സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്
    • ‘പിങ്ക് സ്‌ട്രൈഡ്’ സംഘടിപ്പിച്ചു
    • കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    • ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    • പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2026 Gulf Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ച കേസില്‍ എട്ട് പേര്‍ക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അനധികൃത ആയുധക്കടത്തും കള്ളപ്പണം വെളുപ്പിക്കലും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച സംഘടിത ശൃംഖലയുമായി ബന്ധപ്പെട്ട കേസിലാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

    റാഷിദ് ഉമര്‍ അബ്ദുല്‍ ഖാദിര്‍ അലി, സലാഹ് ഗോഷ് എന്നറിയപ്പെടുന്ന സലാഹ് അബ്ദുല്ല മുഹമ്മദ് സാലിഹ്, അബ്ദുല്ല ഖലഫല്ല എന്നറിയപ്പെടുന്ന അഹ്ദ് അബ്ദുല്ല, അഹ്‌മദ് റബീഅ് സയ്യിദ് അഹ്‌മദ്, മുഹമ്മദ് ഫത് അല്‍ബെയ്ക്, യാസര്‍ അബ്ദുറഹ്‌മാന്‍ അല്‍അത്ത, ഉസ്മാന്‍ അല്‍സുബൈര്‍, മാഹിര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പ്രതികള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച വെടിക്കോപ്പുകളും മൊബൈല്‍ ഫോണുകളും ആശയവിനിമയ ഉപകരണങ്ങളും കണ്ടുകെട്ടാനും, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാഷിദ് ഉമര്‍ അബ്ദുല്‍ഖാദിര്‍ അലി, സലാഹ് ഗോഷ് അടക്കം ഏഴ് പേര്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും 10 ലക്ഷം ദിര്‍ഹം വീതം പിഴയും കോടതി വിധിച്ചു. പിടിച്ചെടുത്ത തുകയില്‍ നിന്ന് 1.545 ദശലക്ഷം ദിര്‍ഹം കണ്ടുകെട്ടാനും ഉത്തരവായിട്ടുണ്ട്.

    കുറ്റകൃത്യത്തില്‍ പങ്കാളികളായ റാഷിദ് ഉമര്‍ ബ്രോക്കറേജ് കമ്പനി, പോര്‍ട്ടെക്‌സ് ട്രേഡ് ലിമിറ്റഡ്, അപ്പോളാര ഇലക്ട്രോണിക്‌സ്, യെല്ലോ സാന്‍ഡ് ട്രേഡിംഗ്, വര്‍ദത് അല്‍മസറ ട്രേഡിംഗ്, സുഡാമിന – ഫ്രീ സോണ്‍ എന്നീ കമ്പനികള്‍ക്ക് 10 ലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തുകയും, ഇവയുടെ ലൈസന്‍സുകളും രജിസ്‌ട്രേഷനുകളും റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അതേസമയം, പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുബാറക് അലി അല്‍ ശൈഖ്, മുസ്അബ് അവാദ് അല്‍കരീം ഹസ്സന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.

    സുഡാനില്‍ സായുധ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആയുധ ഇടപാടുകള്‍ നടന്നത്. യു.എ.ഇയില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്ക് വിമാനമാര്‍ഗം കടത്താനായി ഗോര്യുനോവ് ഇനത്തില്‍പ്പെട്ട വെടിക്കോപ്പുകളാണ് എത്തിച്ചത്. എന്നാല്‍, വിമാനത്തിലെ ചരക്ക് മെഡിക്കല്‍ ഉപകരണങ്ങളും സാമഗ്രികളും ആണെന്നാണ് വ്യാജമായി രേഖപ്പെടുത്തിയിരുന്നത്. ഇതിനുള്ള പണം ബാങ്ക് ട്രാന്‍സ്ഫറുകളിലൂടെയും നേരിട്ടും കൈമാറുകയായിരുന്നു.

    ആയുധങ്ങള്‍ കൈകാര്യം ചെയ്യാനോ വില്‍ക്കാനോ പ്രതികള്‍ക്ക് ലൈസന്‍സോ അനുമതിയോ ഉണ്ടായിരുന്നില്ല. സുഡാനിലെ ആയുധ വിതരണ നിയന്ത്രണങ്ങള്‍ ലംഘിച്ച് യു.എ.ഇയുടെ ഭൂപ്രദേശവും സാമ്പത്തിക വ്യവസ്ഥയും ഇതിനായി ദുരുപയോഗം ചെയ്തത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. യു.എഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷാംസിയുടെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വിചാരണയ്ക്ക് വിധേയരാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ABUDHABI COURT SUDAN ARMY
    Latest News
    സുഡാന്‍ സൈന്യത്തിന് അനധികൃതമായി ആയുധം എത്തിച്ചു: എട്ട് പേര്‍ക്ക് അബുദാബിയില്‍ ജീവപര്യന്തം തടവ്
    29/10/2026
    ‘പിങ്ക് സ്‌ട്രൈഡ്’ സംഘടിപ്പിച്ചു
    29/10/2026
    കിഴക്കന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തി
    29/10/2026
    ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ ഇടിച്ച് മൂന്ന് കപ്പലുകൾക്ക് തീ പിടിച്ചു
    29/10/2026
    പ്രൊഫ. വർഗീസ് ഉമ്മൻ സ്മാരക കഥാ മത്സര വിജയികൾക്ക് പുരസ്‌കാര വിതരണം നടത്തി
    29/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.