Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 19
    Breaking:
    • മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    • വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    • ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    • നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    • ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – ഹജിലെ ഏറ്റവും പുണ്യദിനമായ ദുല്‍ഹജ് ഒമ്പതിന് അറഫ സംഗമത്തിനിടെ തീര്‍ഥാടകരുടെ ക്യാമ്പില്‍ പ്രാര്‍ഥനകളുടെയും ആനന്ദക്കണ്ണീരിന്റെയും ആരവങ്ങള്‍ക്കിടയില്‍ ആഫ്രിക്കന്‍ തീര്‍ഥാടകക്ക് കണ്‍മണി പിറന്നു. 806 -ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്ററിനു കീഴിലെ തീര്‍ഥാടകരുടെ ക്യാമ്പിനുള്ളില്‍ പവിത്രത, ജീവിതം, ജനനം എന്നിവ സംയോജിച്ച അസാധാരണ നിമിഷത്തിലാണ് അറഫയില്‍ ആദ്യത്തെ നവജാതശിശു ജനിച്ചത്. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ടോഗോ റിപ്പബ്ലിക്കില്‍ നിന്നുള്ള മുപ്പതുകാരിയായ തീര്‍ഥാടക അവാ സെബ്‌ഗോ ആണ് അറഫയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

    ഗര്‍ഭാവസ്ഥയുടെ ഏഴാം മാസത്തില്‍ അറഫയിൽ നില്‍ക്കുമ്പോള്‍ തീര്‍ഥാടകക്ക് പ്രസവവേദന തുടങ്ങുകയായിരുന്നു. കാരുണ്യപൂര്‍ണമായ വൈദ്യ പരിചരണം പ്രസവം എളുപ്പമാക്കി. തീര്‍ഥാടകരുടെ പ്രാര്‍ഥനകള്‍ക്കും സന്തോഷത്തിനും ഇടയില്‍ മാതാപിതാക്കള്‍ അവന് അറഫ എന്ന് പേരിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവജാതശിശുവിന്റെയും അമ്മയുടെയും ആരോഗ്യ സ്ഥിതിഗതികള്‍ കൂടുതല്‍ ഉറപ്പുവരുത്താനായി, സൗദി റെഡ് ക്രസന്റ് ടീമുകളെ ബന്ധപ്പെടുകയും തീര്‍ഥാടകയെയും നവജാതശിശുവിനെയും ജബല്‍ അല്‍റഹ്മ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി 806 -ാം നമ്പര്‍ ഫീല്‍ഡ് സര്‍വീസ് സെന്റര്‍ മേധാവി നുഅ്മാന്‍ ദമന്‍ഹൂരി വ്യക്തമാക്കി. ആരോഗ്യ സ്ഥിതിഗതികള്‍ ഉറപ്പാക്കിയ ശേഷം പൂര്‍ണ ആരോഗ്യത്തോടെ തീര്‍ഥാടകയെ ഹജ് പൂര്‍ത്തിയാക്കാന്‍ പിന്നീട് ക്യാമ്പിലേക്കു തന്നെ തിരിച്ചയച്ചു.

    തങ്ങളുടെ കൂട്ടത്തിലുള്ള തീര്‍ഥാടക അറഫയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കിയതില്‍ ടോഗോയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സന്തോഷത്താല്‍ മതിമറന്നു. ഈ സംഭവം അവര്‍ക്ക് ഇരട്ടി സന്തോഷവും ആത്മീയതയും നല്‍കി. സ്ഥലം അറഫയാണ്. സമയം അറഫ സംഗമം ആണ്. സന്തോഷത്തിനും പ്രാര്‍ഥനകള്‍ക്കുമിടയില്‍ അനുഗ്രഹീതമായ ജനനമായി കുഞ്ഞ് അറഫയുടെത്. തീര്‍ഥാടകര്‍ക്ക് ലഭിക്കുന്ന മാനുഷിക സേവനങ്ങള്‍ക്കും വൈദ്യ പരിചരണത്തിനും ടോഗോയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദി ഗവണ്‍മെന്റിന് നന്ദി പറഞ്ഞു.

    ക്യാപ്.
    ആഫ്രിക്കന്‍ തീര്‍ഥാടകക്ക് അറഫയില്‍ പിറന്ന കുഞ്ഞ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ARAFA Hajj
    Latest News
    മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    19/01/2026
    വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    19/01/2026
    ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    19/01/2026
    നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    19/01/2026
    ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    19/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version