റിയാദ്- സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ ബ്രാഡ് കൂപ്പറും റിയാദിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ചയായി. മേഖലയിൽ സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ഇരുവരും അവലോകനം ചെയ്തു.
ജനറൽ സ്റ്റാഫ് മേധാവിയും സംയുക്ത സേനാ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഫയ്യാദ് ബിൻ ഹാമിദ് അൽ റുവൈലി, പ്രതിരോധ മന്ത്രിയുടെ ഇന്റലിജൻസ് കാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സെയ്ഫ്, സൗദിയിലെ യു.എസ് എംബസി ചാർജ് ഡി അഫയേഴ്സ് ജെന്നിഫർ ലാർസൺ, എംബസിയിലെ ഡിഫൻസ് അറ്റാഷെ ബ്രിഗേഡിയർ ജനറൽ ഡേവിഡ് കോബ്സ് എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



