കൊച്ചി- എം.എസ്.എഫ് പ്രവർത്തകൻ കണ്ണൂർ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെവിട്ടു. പ്രത്യേക സി.ബി.ഐ കോടതിയാണ് ഇവരെ വെറുതെവിട്ടത്. പത്തൊൻപതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെവിട്ടു. കേസിൽ ഒന്ന്, ഏഴ്, പത്ത് പ്രതികൾ അടക്കം ആറു പേരെ കുറ്റക്കാരായി കണ്ടെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



